ഇനി മനസ്സ് തുറക്കാന്‍ ഞാന്‍ മൂന്നുവട്ടം ആലോചിക്കും: 'സ്ലീവാച്ചന്റെ മാലാഖ' പറയുന്നു

ആസിഫ് അലി നായകനായ “കെട്ട്യോളാണ് എന്റെ മാലാഖ” യിലൂടെ പുതിയൊരു നായികയെ മലയാളത്തിന് ലഭിച്ചിരിക്കുകയാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനു ശേഷം ഒരു അഭിമുഖത്തില്‍ “രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും” എന്നു വീണ പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. അതിനാലാവണം ഇനി ഒരു കാര്യം തുറന്നു പറയാന്‍ താന്‍ മൂന്നുവട്ടം ആലോചിക്കുമെന്നാണ് വീണ പറയുന്നത്.

“ബോളിവുഡില്‍ ഇതു പതിവാണ്. ഒരാളും അതിനു പിറകേ പോകില്ല. മലയാളികള്‍ക്ക് ഇതൊക്കെ വലിയ കാര്യമാണെന്ന് മനസിലായി. ഇനി മനസ്സ് തുറക്കാന്‍ ഞാന്‍ മൂന്നുവട്ടം ആലോചിക്കും.” മനോരമയുമായുള്ള അഭിമുഖത്തില്‍ വീണ പറഞ്ഞു.

Read more

“നാട് ഒറ്റപ്പാലത്താണെങ്കിലും ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. പാട്ടായിരുന്നു ഇഷ്ടം. സിവില്‍ സര്‍വ്വീസായി പിന്നത്തെ ആഗ്രഹം. അതിനിടെ ഒരു സുഹൃത്തിന്റെ ഫോണില്‍ എന്റെ ഫോട്ടോ കണ്ടു വിളിച്ചിട്ടാണ് ആദ്യ സിനിമയിലെ എന്‍ട്രി. 2017 ല്‍ കടംകഥ എന്ന സിനിമ. “മാലാഖ” ഒരു സ്വപ്‌നം പോലെ വന്നതാണ്. ആ സ്വപ്‌നത്തിലാണ് ഇപ്പോഴും.” വീണ പറഞ്ഞു.