രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും, ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും മതി: ആസിഫ് അലിയുടെ നായിക പറയുന്നു

“കെട്ട്യോളാണ് എന്റെ മാലാഖ” എന്ന തന്റെ രണ്ടാമത്തെ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടി വീണ നന്ദകുമാര്‍. ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായി തകര്‍ത്ത് അഭിനയിച്ച വീണ മൂംബൈ മലയാളിയാണ്. ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെക്കുറിച്ചും മനോഭാവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് വീണ. ചില സമയങ്ങളില്‍ താന്‍ ഏറെ സംസാരിക്കുന്ന വ്യക്തിയാണെന്നും ചിലപ്പോള്‍ അങ്ങനല്ലെന്നും വീണ പറയുന്നു.

“ചില സമയങ്ങളില്‍ എനിക്ക് തോന്നിയാല്‍ ഞാന്‍ ചിലപ്പോള്‍ കുറേ സംസാരിക്കും. ചിലപ്പോള്‍ ഒട്ടും സംസാരിക്കില്ല. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാല്‍ കുറേ സംസാരിക്കും. അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. ഞാന്‍ കുറച്ചായിട്ടേ ഉള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ സംസാരിക്കും. ഒരെണ്ണം അടിച്ചാലും മതി.” റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ വീണ പറഞ്ഞു.

Read more

സ്വകാര്യജീവിതത്തെക്കുറിച്ചും പ്രണയബന്ധങ്ങളെക്കുറിച്ചും വീണ മനസ് തുറന്നു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ പറഞ്ഞു. വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോള്‍ ആണെന്റെ മാലാഖ. ആദ്യ ചിത്രം കടങ്കഥ ആയിരുന്നു. ഇനി തിയേറ്ററുകളില്‍ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്. കേരളത്തില്‍? ഒറ്റപ്പാലമാണ് വീണയുടെ നാട്.