ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനെ എന്നുമുളള സംവിധായകന്‍ കമലിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഈ വിഷയത്തില്‍ വിദ്യാ ബാലന്റെ മറുപടിയാണ് ഏവരും കാത്തിരുന്നത്. ഇപ്പോഴിതാ അതു വന്നിരിക്കുന്നു. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വിദ്യ വിവാദങ്ങളെപ്പറ്റി മനസ്സുതുറന്നത്.
കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ പറഞ്ഞു. ഒരു പ്രതികരണം പോലും ആ കമന്റ് അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ല . സ്ത്രീകളുടെ ലൈംഗികതയെപ്പറ്റിയും ശരീരത്തെ പറ്റിയും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടു മുതലേ നടക്കുന്നതാണ്. ഇതിലധികം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ എനിയ്ക്കു താല്‍പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നരവര്‍ഷം മുന്‍പ് ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്. വിദ്യാ ബാലന്‍ പറഞ്ഞു.
മലയാളത്തിലെയും തമിഴിലെയും നിരവധിചിത്രങ്ങളില്‍ നിന്നൊഴിവാക്കപ്പെട്ട് രാശിയില്ലാത്തവള്‍ എന്നു കിട്ടിയ പേര് മാറി വരുമ്പോഴാണ് കമലിന്റെ ചിത്രത്തില്‍ തനിയ്ക്ക് അവസരം ലഭിച്ച്. താന്‍ ചിത്രം ചെയ്യുകയാണെങ്കില്‍ അഞ്ചു വര്‍ഷം വരെ കാത്തിരിയ്ക്കാന്‍ തയ്യാറാണെന്ന് കമല്‍ അറിയിച്ചിരുന്നായും വിദ്യ പറയുന്നു. അതിനിടയില്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസിലാക്കാന്‍ ശ്രമിച്ചു. അസാമാന്യ വ്യക്തിത്വത്തിന് ഉടമയാണെന്നും മനസിലായി. അത്രയും ശക്തയായ ഒരാളെ അവതരിപ്പിക്കാന്‍ ധാരാളം തയ്യാറെടുപ്പുകള്‍ ആവശ്യമായുണ്ട്.
Read more
എന്നാല്‍ ഇവിടെ തന്റെയും കമലിന്റെയും വീക്ഷണങ്ങള്‍ തെറ്റായി പോയെന്നാണ് നടി പറയുന്നത്. ഞാനുദ്ദേശിച്ചതു പോലെ നടന്നില്ല. ക്രിയേറ്റീവ് ഡിഫറന്‍സ് എന്നു മാത്രം പറഞ്ഞാണ് ആ ചിത്രത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്നും വിദ്യ വെളിപ്പെടുത്തി.