ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് പറയാന്‍ കഴിയില്ല: വിന്‍സി അലോഷ്യസ്

മലയാള സിനിമയില്‍ ഇപ്പോഴും പുരുഷാധിപത്യം ഉണ്ടെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് സിനിമയില്‍ ഉണ്ടായ മാറ്റമാണെന്നും വിന്‍സി പറയുന്നു.

സിനിമയില്‍ ഒരു പെണ്‍കുട്ടി തെറി പറഞ്ഞാല്‍ അത് അവരുടെ ശാക്തീകരണമാണ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല. അത് അവരുടെ കഥാപാത്രമായി നിന്നു കൊണ്ടാണ് പറയുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ചതുരം’ എന്നീ സിനിമയിലുമൊക്കെ സ്ത്രീ കേന്ദ്ര കഥാപാത്രമായി നിന്ന് അവരെ പ്രേക്ഷകര്‍ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത് മലയാള സിനിമയില്‍ ഉണ്ടായ മാറ്റാണ്.

സിനിമയില്‍ എന്താണോ കാണിക്കുന്നത് അതല്ല പ്രേക്ഷകര്‍ എടുക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ എടുത്തു നോക്കുകയാണെങ്കില്‍ ഒരു സ്ത്രീയെ പ്രധാന കഥാപാത്രമാക്കി പടമെടുക്കുമ്പോള്‍ ഒപ്പം പുരുഷ കഥാപാത്രങ്ങളും പിന്തുണ നല്‍കുന്നുണ്ട് എന്നുള്ളതാണ്.

സിനിമയില്‍ തെറി വിളിക്കുന്നുണ്ടെങ്കില്‍ ആ കഥാപാത്രം അങ്ങനെയായതു കൊണ്ടാണ്. സ്ത്രീകള്‍ അവിടെ ശാക്തീകരിക്കപ്പെട്ടതു കൊണ്ടല്ല. മൊത്തത്തില്‍ അത് മാറി വരുന്നുണ്ട്. എന്നിരുന്നാലും പുരുഷാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നാണ് വിന്‍സി പറയുന്നത്.

Read more

അതേസമയം, സെന്ന ഹേഗ്‌ഡെ ഒരുക്കിയ ‘1744 വൈറ്റ് ആള്‍ട്ടോ’ ആണ് വിന്‍സിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ‘പഴഞ്ചന്‍ പ്രണയം’, ‘ദ ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’, ‘രേഖ’ എന്നിവയാണ് നടിയുടെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ‘വികൃതി’ എന്ന സിനിമയിലൂടെയാണ് വിന്‍സി ശ്രദ്ധ നേടിയത്.