എവിടെയാണെന്ന് ഒരുപിടിയും ഇല്ല; പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അഭിനയത്തേക്കാള്‍ യാത്രകളാണ് പ്രണവ് മോഹന്‍ലാലിനിഷ്ടം. ഇപ്പോഴിതാ നടനെക്കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. പ്രണവ് ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണെന്നും 800 മൈല്‍സ് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കാല്‍നടയായാണ് യാത്ര ചെയ്യുന്നതെന്നും വിനീത് പറയുന്നു.

‘ഞങ്ങള്‍ ഇടയ്ക്കിടെ  പ്രണവിനെ കാണാറുണ്ട്. ആള്‍ നിലവിലൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക്. ഇപ്പോള്‍ എവിടെയാണെന്ന് ഒരുപിടിയും ഇല്ല. പുള്ളീടെ ഒരു പേഴ്‌സണ്‍ പ്രൊഫൈലുണ്ട് അതില്‍ യാത്രയുടെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട്’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രണവിനെ കുറിച്ച് ഹൃദയം സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം പറഞ്ഞ വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവന്‍ എത്തിയിരുന്നു.

Read more

തായ്‌ലാന്‍ഡിലായിരുന്ന അവന്‍ ഫങ്ഷന് വേണ്ടി മാത്രമാണ് നാട്ടിലെത്തിയത്. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന്‍ പറഞ്ഞിരുന്നു. അടുത്ത കൊല്ലം അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കയാണ്’, എന്നാണ് വിശാഖ് പറഞ്ഞത്.