ഞങ്ങള്‍ക്ക് പരിചരിക്കാന്‍, ശ്രുശ്രൂഷിക്കാന്‍ ,22 ദിവസമേ കിട്ടിയുള്ളു; അമ്മയുടെ വിയോഗത്തില്‍ മാലാ പാര്‍വതി

നടി മാലാ പാര്‍വതിയുടെ അമ്മ കെ. ലളിത അന്തരിച്ചു. മാലാ പാര്‍വതി തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.

മാലാ പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ

അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതല്‍, ചികിത്സയിലായിരുന്നു. ലിവറില്‍ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങള്‍ക്ക് പരിചരിക്കാന്‍, ശ്രുശ്രൂഷിക്കാന്‍ ,22 ദിവസമേ കിട്ടിയൊള്ളു.