മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അപ്രതീക്ഷിത തരംഗം സൃഷ്ടിച്ച് വിജയക്കുതിപ്പ് തുടരുകയാണ് “തണ്ണീര്‍മത്തന്‍ ദിനങ്ങള്‍”. വന്‍ താരനിരയില്ലെങ്കിലും ചിത്രം വന്‍ വിജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിലെ ജാതിക്കാ തോട്ടം എന്ന ഗാനമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. ഒരു കോടി വ്യൂസ് പിന്നിട്ടിരിക്കുകയാണ് ഈ ഗാനം.
ജസ്റ്റിന്‍ വര്‍ഗീസ് ഈണം പകര്‍ന്ന ഗാനം റിലീസായപ്പോള്‍ തന്നെ സൈബര്‍ലോകം ഏറ്റെടുത്തിരുന്നു. സുഹൈല്‍ കോയ സംഗീത സംവിധാനം ചെയ്ത ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
സ്‌കൂള്‍ കാലത്തിന്റെ ഓര്‍മ്മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രത്തിന് ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.