'കഥ പറച്ചിലിന്റെ ശക്തിയും സിനിമയുടെ മാന്ത്രികതയും അതാണ് കെജിഎഫ്'; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ഹോംബാലെ ഫിലിംസ്

‘കെജിഎഫ് ചാപ്റ്റര്‍ 2’വിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച്  നിര്‍മ്മാതാക്കള്‍. ഹോംബാലെ ഫിലിംസന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് സിനിമയെ വിജയിപ്പിച്ച കാണികള്‍ക്ക് നന്ദി അറിയിച്ചത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ മാത്രം 1000 കോടിയോടടുത്ത് കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയത്. കെജിഎഫിന്റെ യാത്ര ഒരിക്കലും മറക്കാനാകുന്നതല്ല എന്നും എറ്റവും മികച്ച പ്രതികരണങ്ങള്‍ക്കും സിനിമയെ ഇത്രയും വിജയമാക്കിയതിലും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഹോംബാലെ പോസ്റ്റില്‍ കുറിച്ചു.

കഥ പറച്ചിലിന്റെ ശക്തിയും സിനിമയുടെ മാന്ത്രികതയും ആണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ആഘോഷമാക്കിയ കെജിഎഫ്.’ കെജിഎഫ് ഫിലിം സീരീസ്, കാന്താര എന്നീ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കളാണ് ഹൊംബാലെ.

കെജിഎഫിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2025 ലായിരിക്കും കെജിഎഫ് മൂന്നാം ഭാഗമെത്തുന്നത്. സാദ്ധ്യമാകുമെങ്കില്‍ കെജിഎഫ് നാല്, അഞ്ച് ഭാഗങ്ങളും യഷിനൊപ്പം സാദ്ധ്യമാകുമെന്നും അഞ്ചിനു ശേഷം മറ്റൊരു ഹീറോയെ പ്രതിഷ്ഠിക്കാനുമാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. ഹോളിവുഡ് ചിത്രമായ ജയിംസ് ബോണ്ട് സീരിസ് പോലെ കെജിഎഫ് സീരിസ് ഭാവിയിലും താരങ്ങള്‍ മാറിയാലും സാദ്ധ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Read more

യഷിന്റെ പിറന്നാള്‍ ദിനത്തില്‍ കെജിഎഫ് മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി കെജിഎഫ് ടീം സോഷ്യല്‍ മീഡിയയിലെത്തിയിരുന്നു. ‘ഒരു ഗംഭീരമായ സിനിമ ആയിരുന്നു കെജിഎഫ് ചാപ്റ്റര്‍- 2, ഉടന്‍ തന്നെ മറ്റൊരു മോണ്‍സ്റ്ററിനായി കാത്തിരിക്കുന്നു. സ്വപ്നത്തെ രൂപപ്പെടുത്തി അതിനപ്പുറത്തേക്ക് കൈപിടിച്ചുയര്‍ത്തിയ മനുഷ്യനോട്, ഞങ്ങളുടെ റോക്കി ഭായ് യാഷിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. അതിശയകരമായ ഒരു വര്‍ഷവും ഉണ്ടാകട്ടെ’, എന്ന ആശംസയോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്