യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ വ്യാപകമായി നാടുകടത്തിയിരുന്നു. ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയച്ച സംഭവത്തില്‍ ഉള്‍പ്പെടെ ട്രംപ് സര്‍ക്കാരിനെതിരെ വിഷയത്തില്‍ വ്യാപക വിമര്‍ശനവും ഉയര്‍ന്നിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ പേരിലാണ് ട്രംപ് സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. വൈറ്റ് ഹൗസ് ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയുടെ പശ്ചാത്തല സംഗീതവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം.
നാടുകടത്തപ്പെടുന്നവരെ മാനസികമായി മുറിപ്പെടുന്ന തരത്തിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് വിമര്‍ശനം. കിസ്സ് ഹിം ഗുഡ്‌ബൈ എന്ന ഹിറ്റ് ഗാനമാണ് വിഡിയോയുടെ പശ്ചാത്തല സംഗീതം. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തിയാണിതെന്നാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്ന വിമര്‍ശനം.
Read more
നാടുകടത്തപ്പെടുന്നവരെ പരിഹസിക്കും വിധത്തിലാണ് വീഡിയോ പുറത്തുവന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇപ്പോഴും രാജ്യത്ത് അടങ്ങിയിട്ടില്ല. ഇതിനിടെയാണ് വൈറ്റ്ഹൗസിന്റെ്‌റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ഇത്തരം വീഡിയോകളും പുറത്തിറങ്ങുന്നത്.