17 കോടിയുടെ വിവാഹ വസ്ത്രം; 90 കോടിയുടെ ആഭരണങ്ങൾ; എൽ. സി. ഡി സ്ക്രീനിൽ വിവാഹ ക്ഷണക്കത്ത്; ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര വിവാഹം

സ്ത്രീധന മരണം ഞെട്ടിക്കുന്ന വാർത്തയാവുന്ന സമകാലിക ഇന്ത്യയിൽ ഏറ്റവും വലിയ ആഡംബര വിവാഹം വലിയ വാർത്തകളും വിവാദങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. കർണാടക മുൻ മന്ത്രി ജനാർദ്ദൻ റെ‍ഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ വിവാഹമാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. 500 കോടി രൂപയാണ് വിവാഹത്തിന്റെ ആകെ മുതൽമുടക്ക്.

5 reasons why Janardhan Reddy's daughter's wedding could be ...

ബംഗളുരു പാലസ് ഗ്രൗണ്ടിൽ 150 കോടി രൂപ മുടക്കി പണിത വിജയനഗര സാമ്രാജ്യത്തിന്റെ കൊട്ടാരം മാതൃകയിലുള്ള പന്തലിലാണ് ബ്രാഹ്മണിയുടേയും ഹൈദരാബാദ് വ്യവസായി രാജീവ് റെഡ്ഡിയുടേയും വിവാഹം നടന്നത്.

Brahmani and Rajeev Reddy Wedding - Jewellery Designs

ചടങ്ങിന് വേണ്ടി 17 കോടി രൂപയുടെ വിവാഹ വസ്ത്രമാണ് ബ്രാഹ്മണി അണിഞ്ഞത്.എൽ. സി. ഡി സ്ക്രീനുകളിലാണ് വിവാഹ ക്ഷണപത്രം തയ്യാറാക്കിയിരുന്നത്. 3 മിനിറ്റ് ദൈർഘ്യമുള്ളവിവാഹ ക്ഷണപത്ര വീഡിയോയിൽ കുടുംബാംഗങ്ങളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്. പാട്ടിലൂടെയാണ് കാര്യങ്ങളെല്ലാം പറയുന്നത്. ബാക്ഗ്രൗണ്ടില്‍ റെഡ്ഡിയും ഭാര്യയും മകനും കൂടി വിവാഹത്തിന്റെ വിശേഷങ്ങള്‍ പാട്ടിലൂടെ പറയുന്നു. വിവാഹത്തിന് ക്ഷണിക്കുന്നു. ആഭരണങ്ങൾ മാത്രം 90 കോടി രൂപ വിലമതിക്കുന്നതാണ്. വിവിഐപികൾക്ക് എത്തുന്നതിനായി പ്രത്യേക ഹെലിപാഡുകളും വേദിക്കരികിൽ ഒരുക്കിയിരുന്നു.

Gali Janardhan Reddy Daughter Wedding - Jewellery Designs

ഖനി വ്യവസായി കൂടിയായ ജനാർദ്ദൻ റെ‍ഡ്ഡി അനധികൃത ഖനന കേസിൽ നാൽപത് മാസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ വർഷമായിരുന്നു പുറത്തിറങ്ങിയത്. വിമർശനങ്ങൾ ഉണ്ടായെങ്കിലും ബിഎസ് യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാർ തുടങ്ങീ നിരവധി പ്രമുഖരാണ് വിവാഹത്തിന് പങ്കെടുത്തത്. ആഡംബര വിവാഹത്തിന് പിന്നാലെ ആദായനികുതി വകുപ്പ് അധികൃതര്‍ റെഡ്ഡിയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു