ബോക്‌സോഫീസില്‍ ദുരന്തം, ഒ.ടി.ടിയില്‍ വിജയം തിരിച്ച് പിടിക്കുമോ? 'ഏജന്റ്' അടക്കം ആറ് സിനിമകള്‍ ഒ.ടി.ടിയില്‍

പ്രതിസന്ധിയില്‍ തുടര്‍ന്നിരുന്ന മലയാള സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയിരിക്കുകയാണ് ‘2018’. തിയേറ്ററില്‍ ചിത്രം നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഒ.ടി.ടിയിലും വസന്തകാലമാണ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളാണ് ഈയാഴ്ച ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയിരിക്കുന്നത്.

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിച്ചെത്തിയ ‘ഏജന്റ്’ സിനിമയും മെയ് 19ന് ഒ.ടി.ടിയില്‍ എത്തും. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുക. സ്‌പൈ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ റോ ഓഫിസറായാണ് മമ്മൂട്ടി എത്തിയത്. തിയേറ്ററില്‍ ഫ്‌ളോപ്പ് ആയ ചിത്രമാണിത്.

Agent Telugu Movie Review - Not Wild, Disaster Ride

ബേസില്‍ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’ മെയ് 19ന് സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കും. കോവിഡ് കാലത്തെ സാധാരണക്കാരായ ആളുകളുടെ പച്ചയായ ജീവിതമാണ് ചിത്രം പറഞ്ഞത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിന്‍ ആണ് സംവിധാനം ചെയ്തത്.

Kadina Kadoramee Andakadaham (2023) - IMDb

വിജയരാഘവന്‍ 100 വയസുള്ള പടുവൃദ്ധനായി എത്തി ഞെട്ടിച്ച സിനിമയാണ് ‘പൂക്കാലം’. ചിത്രം മെയ് 19ന് ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യും. ‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ്.

Pookkaalam' Malayalam movie review: A feel-good family entertainer with a  novel theme - The Hindu

Read more

അതേസമയം, ‘വിചിത്രം’, ‘ശാകുന്തളം’ അടക്കമുള്ള സിനിമകളുടെ ഒ.ടി.ടിയില്‍ എത്തിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയുടെ വിചിത്രം മെയ് 10ന് ആണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്. ‘ശാകുന്തളം’, ‘ജവാനും മുല്ലപ്പൂവും’, എന്നീ സിനിമകള്‍ മെയ് 12ന് ആണ് ആമസോണ്‍ പ്രൈമില്‍ എത്തിയത്. ബോളിവുഡ് ചിത്രം ‘വിക്രം വേദ’യും മെയ് 12ന് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ജിയോ സിനിമയിലാണ് വിക്രം വേദ എത്തിയത്.