'മനസ്സിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്‌നിച്ചു കൊണ്ടിരുന്നു'; ശസ്ത്രക്രിയയ്ക്ക് വിധേയനായി അബ്ബാസ്

മലയാളികള്‍ക്ക് സുപരിതിനായ നടന്‍ അബ്ബാസ് ആശുപത്രിയില്‍. കാല്‍മുട്ടുമായി ബന്ധപ്പെട്ട സര്‍ജറിയ്ക്കാണ് താരം ഹോസ്പിറ്റലില്‍ എത്തിയത്. ശസ്ത്രക്രിയക്ക് മുമ്പുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ എന്റെ ഉത്കണ്ഠകള്‍ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോള്‍ ചില ഭയങ്ങളെ മറികടക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താന്‍ ഞാന്‍ സ്വയം പ്രയത്‌നിച്ചു കൊണ്ടിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി ഉടന്‍ വീട്ടിലെത്തണം.

നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി”, എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം, നിരവധി ആളുകള്‍ ആണ് നടന് എന്താണ് രോഗം എന്ന് തിരക്കിക്കൊണ്ട് രംഗത്തെത്തുന്നത്. ഇക്കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഓഗസ്റ്റ് 23ന് തന്റെ കണങ്കാലിന് ചെറിയ പരിക്ക് പറ്റിയെന്ന് അബ്ബാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒക്ടോബറില്‍ കാല്‍മുട്ടിനേറ്റ പരിക്കിന് ഫിസിയോതെറാപ്പി നടത്തുകയാണെന്നും വലതുകാലിന് ശസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more

90കളില്‍ പുറത്തിറങ്ങിയ ‘കാതല്‍ ദേശം’ എന്ന ചിത്രത്തിലൂടെയാണ് അബ്ബാസ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.