'മാളൂട്ടി'യിലെ ആ കുഞ്ഞു മാളൂട്ടിയെ കിട്ടി, അത് അഭയ ഹിരണ്‍മയി..; ഏറ്റെടുത്ത് സിനിമാ ഗ്രൂപ്പുകള്‍

സര്‍വൈവല്‍ ത്രില്ലറുകളുടെ കൂട്ടത്തില്‍ മലയാളി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമയാണ് ഭരതന്‍ സംവിധാനം ചെയ്ത ‘മാളൂട്ടി’. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബേബി ശ്യാമിലിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ ബേബി ശാലിനിയുടെ ചെറുപ്പകാലം അഭിനയിച്ചത് ആരാണ് എന്ന ചര്‍ച്ചകള്‍ സിനിമാ ഗ്രൂപ്പുകളില്‍ നടന്നിരുന്നു.

എന്നാല്‍ മാളൂട്ടിയിലെ ആ കുഞ്ഞു മാളൂട്ടിയെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞു മാളൂട്ടിയായി വേഷമിട്ട താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗായിക അഭയ ഹിരണ്‍മയിയാണ് ആ കുഞ്ഞു മാളൂട്ടിയായി അഭിനയിച്ചത്.

No description available.

”ആറാം മാസത്തിലാണ് ഞാന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. ഭരതന്‍ അങ്കിള്‍ ആണ് എന്നെ മാളൂട്ടിയിലേക്ക് കൊണ്ടുവരുന്നത്. പൊടി കുഞ്ഞായിട്ട് ആ പാട്ടിലുണ്ട്. അതില്‍ അഭിനയിച്ചതിന് ഗിഫ്റ്റ് ആയിട്ട് അങ്കിള്‍ എനിക്ക് ഒരു കുഞ്ഞുടുപ്പ് വാങ്ങി തന്നു.”

No description available.

Read more

”ഒരു ലെജന്ററിയായ ഒരു വ്യക്തിയുടെ കൂടെയാണ് എന്റെ തുടക്കം” എന്നാണ് അഭയ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒരു പഴയ കുഴല്‍ കിണറിലേക്ക് അഞ്ച് വയസുകാരി വീഴുന്നതും കുട്ടിയെ പുറത്തെത്താക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.