2022ല്‍ തൊണ്ണൂറുകളിലെ സ്‌റ്റൈലില്‍; പവര്‍ സ്റ്റാര്‍ ലുക്ക് പങ്കുവെച്ച് ബാബു ആന്റണി

ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം പവര്‍ സ്റ്റാറിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷം ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബാബു ആന്റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി. ‘നിങ്ങളുടെ ആഗ്രഹപ്രകാരം, 2022ല്‍ തൊണ്ണൂറുകളിലെ സ്‌റ്റൈലില്‍. പവര്‍ സ്റ്റാര്‍ ഫസ്റ്റ്‌ലുക്ക്’ ചിത്രം പങ്കുവച്ച് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയില്‍ ഒരുകാലത്ത് ആക്ഷന്‍ ഹീറോ ആയി ബാബു ആന്റണി തിളങ്ങി നിന്നിരുന്ന കാലത്തെ സിനിമകളിലേതിന് സമാനമായ ലുക്കായിരിക്കും ചിത്രത്തിലേത്. ചിത്രത്തില്‍ പറന്ന് ഇടിക്കുന്ന അതിഭാവുകത്വമുളള രംഗങ്ങള്‍ ഒന്നുമില്ലെന്നും മാസ്സ് ഫീല്‍ നഷ്ടപ്പെടാതെ റിയലിസ്റ്റിക് സ്റ്റണ്ടുകള്‍ മാത്രമാണ് ഉള്ളതെന്നും ഒമര്‍ലുലു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read more