വൈക്കത്ത് അങ്കണവാടി നിര്‍മ്മിച്ച് ബാല; സ്വീകരിച്ച് കുട്ടികളും നാട്ടുകാരും

വൈക്കത്ത് ഒരു അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നല്‍കി നടന്‍ ബാല. അങ്കണവാടി അധികാരികള്‍ തന്നെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് വാക്ക് പറഞ്ഞിരുന്നു എന്നാണ് ബാല പറയുന്നത്. വൈക്കത്ത് സ്‌കൂള്‍ നിര്‍മ്മിക്കും, രോഗികളെ പരിചരിക്കും എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്യുമെന്ന് ബാല നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തത്.

കുഞ്ഞുങ്ങള്‍ നന്നായി പഠിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്തു നല്‍കണം എന്നായിരുന്നു കോകില തന്നോട് പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതില്‍ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസമായിരുന്നു ബാലയും ഭാര്യ കോകിലയും കൊച്ചിയില്‍ നിന്നും വൈക്കത്തേക്ക് താമസം മാറിയത്. അതേസമയം, കൊച്ചിയില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. കോകില എന്റെ ജീവിതത്തിലേക്ക് വന്നപ്പോള്‍ അവള്‍ക്ക് പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു.

വൈക്കത്ത് വന്നപ്പോള്‍ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ക്ഷണിക്കുന്നില്ല. ഈ ലോകം ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമപ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാന്‍ സ്‌കൂള്‍ കെട്ടുന്നു. രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മള്‍ ഏത് ഭൂമിയില്‍ കാല്‍ ചവിട്ടിയാലും അത് നല്ലതായിരിക്കണം എന്നും ബാല പറഞ്ഞിരുന്നു.

Read more