നാളുകൾ ഏറെയായി മോശം ഫോമിൽ നിന്നിരുന്ന താരമായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാക്സർ ട്രോഫിയിൽ നിർണായകമായ പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജ തിരികെ ഫോമിലേക്ക് വന്നിരിക്കുകയാണ്. എന്നാൽ മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. രണ്ടാം ടെസ്റ്റിൽ 445 സ്കോർ മറികടന്ന് ലീഡ് ഉയർത്താൻ ഇറങ്ങിയ ഇന്ത്യയെ 259 ന് 9 വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിൽ എത്തിക്കാൻ കങ്കാരു പടയ്ക്ക് സാധിച്ചു. ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന പ്രകടനങ്ങൾ കാഴ്ച വെച്ച താരങ്ങളാണ് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആകാശ് ദീപ് എന്നിവർ.
കെ എൽ രാഹുലുമായി സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജ, രാഹുൽ പുറത്തായപ്പോഴും നിർണായകമായ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യൻ ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ രവീന്ദ്ര ജഡേജയിൽ നിന്ന് പഠിക്കണം എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിംഗ്.
ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ:
” ബോളിങ്ങിൽ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിച്ച പോലെയുള്ള പ്രകടനം കാണാൻ സാധിച്ചില്ലെങ്കിലും ബാറ്റിംഗിൽ ജഡേജ മികച്ച പ്രകടനം കാഴ്ച വെച്ചു. ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർക്ക് ചെയ്യാൻ കഴിയാത്തത് അദ്ദേഹം ചെയ്തു. അദ്ദേഹത്തിന്റെ മെന്റാലിറ്റി സമ്മതിച്ചു കൊടുക്കണം. എന്തൊരു ഗംഭീര ബാറ്റിംഗ് ആയിരുന്നു, ഒരുപാട് റൺസ് ഉയർത്താൻ നമുക്ക് അതിലൂടെ സാധിച്ചു”
ഹർഭജൻ സിംഗ് തുടർന്നു:
Read more
” ജഡേജ നേടിയ 77 റൺസിന്റെ പ്രാധാന്യം വളരെ വലുതാണ്. എനിക്ക് തോന്നുന്നു സെഞ്ചുറി അടിക്കുന്നതിനേക്കാൾ വില അതിനുണ്ട്” ഹർഭജൻ സിംഗ് പറഞ്ഞു.