'എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി....'; എലിസബത്തിന് ഒപ്പമുള്ള വീഡിയോയുമായി ബാല

നടന്‍ ബാലയുടെ വ്യക്തി ജീവിതം എന്നും ചര്‍ച്ചയാകാറുണ്ട്. രണ്ടാമതും കുടുംബ ജീവിതത്തില്‍ തോറ്റു പോയി എന്ന വീഡിയോ ബാല പങ്കുവച്ചതോടെ, രണ്ടാം ഭാര്യ എലിസബത്തുമായി താരം പിരിഞ്ഞുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ ഡിവോഴ്‌സ് ആയിട്ടില്ലെന്ന് എലിസബത്ത് വ്യക്തമാക്കിയിരുന്നു.

ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രംഗത്തെത്തിയിരിക്കുകയാണ് ബാല. ‘എലിസബത്ത് എന്നേക്കും എന്റേതാണ്’ എന്ന ക്യാപ്ഷനോടെ വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

”എന്റെ കൂളിംഗ് ഗ്ലാസ് ഒരാള്‍ വന്ന് അടിച്ച് മാറ്റി…. അയാള്‍ ആരാണെന്ന് നിങ്ങള്‍ക്ക് ഞാന്‍ കാണിച്ച് തരാം” എന്ന് പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്. ശേഷം വിജയ് ചിത്രം വാരിസിലെ ‘രഞ്ജിതമേ’ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതും വീഡിയോയില്‍ കാണം.

ബാലയെയും എലിസബത്തിനെയും വീണ്ടും ഒന്നിച്ച് കാണാന്‍ സാധിച്ച സന്തോഷമാണ് ആരാധകര്‍ കമന്റിലൂടെ പങ്കുവയ്ക്കുന്നത്. 2021 സെപ്റ്റംബറില്‍ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. സെപ്റ്റംബര്‍ അഞ്ചിന് തന്റെ ജീവിതത്തില്‍ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു.

Read more

പിന്നീടാണ് വിവാഹവാര്‍ത്ത താരം തന്നെ സ്ഥിരീകരിച്ചു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടര്‍ എലിസബത്ത്. ഒക്ടോബറില്‍ ആയിരുന്നു. വിവാഹ ജീവിതത്തില്‍ താന്‍ രണ്ട് തവണയും തോറ്റുവെന്ന വീഡിയോ പങ്കുവച്ച് ബാല എത്തിയത്.