മൂന്ന് തവണ ബലാത്സംഗം ചെയ്തു; നടന്‍ ഗോവിന്ദന്‍ കുട്ടിക്ക് എതിരെ വീണ്ടും പരാതി

നടനും അവതാരകനുമായ അടൂര്‍ കടമ്പനാട് നെല്ലിമുകള്‍ പ്ലാന്തോട്ടത്തില്‍ ഗോവിന്ദന്‍കുട്ടി (42)യ്ക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. 2021ലും 2022ലുമായി മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഒരു യുവതി എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി്.

കഴിഞ്ഞമാസം നടിയും മോഡലുമായ മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ വില്ലയിലും കാറിലുംവച്ച് പലതവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

യൂട്യൂബ് ചാനലിലേക്ക് ടോക് ഷോ ചെയ്യാന്‍ പോയപ്പോഴാണ് പ്രതിയെ പരാതിക്കാരി പരിചയപ്പെട്ടതും ഇതിന് പിന്നാലെ ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ നല്‍കിയ പരാതിയിലുണ്ട്.

Read more

അതിനുശേഷം വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇയാള്‍ മര്‍ദിച്ചെന്നും പറയുന്നുണ്ട്. നവംബര്‍ ഇരുപത്തിനാലിനായിരുന്നു ഇത് സംബന്ധിച്ച് നടി നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇയാള്‍ക്കെതിരെ സമാനരീതിയില്‍ വീണ്ടും പരാതി വന്നത്.