'കോഴി' നല്ല ഡിമാൻഡ് ഉള്ള സാധനമാണ്, അങ്ങനെ ഒരെണ്ണം കൂടെ ചെയ്യാൻ ആഗ്രഹമുണ്ട്: ഷറഫുദ്ദീൻ

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആഘോഷിച്ച കഥാപാത്രമായിരുന്നു ഷറഫുദ്ദീൻ അവതരിപ്പിച്ച ഗിരിരാജൻ കോഴി. സിനിമ ഇറങ്ങി വർഷങ്ങൾക്ക് ശേഷവും  ആ കഥാപാത്രത്തെ പ്രേക്ഷകർ കൊണ്ടാടുന്നു.

ഇപ്പോഴിതാ ഗിരിരാജൻ കോഴിയെ പോലെയുള്ള കഥാപാത്രങ്ങൾ അഭിനയ ജീവിതത്തിൽ ഇനിയും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് ഷറഫുദ്ദീൻ.
“ഗിരിരാജൻ കോഴി എന്ന കഥാപാത്രത്തിന്റെ വേറൊരു സംഭവം ചെയ്താൽ കൊള്ളാമെന്നുണ്ട്. കോഴി നല്ല ഡിമാൻഡ് ഉള്ള സാധനമാണ്. ഈ ഇന്റർവ്യൂ കണ്ടിട്ടെങ്കിലും ആരെങ്കിലും എന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ വിളിച്ചാൽ മതിയായിരുന്നു. ” ജിഞ്ചർ മീഡിയക്ക് നൽകിയ ഇന്റർവ്യൂവിലാണ് ഷറഫുദ്ദീൻ മനസുതുറന്നത്.

No photo description available.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘മാസ്റ്റർപീസ്’ ആണ് ഷറഫുദ്ദീന്റെ ഏറ്റവും പുതിയ പ്രോജക്ട്.

Read more

നിത്യ മേനോൻ, മാല പാർവതി, രൺജി പണിക്കർ, ശാന്തി കൃഷ്ണ, അശോകൻ എന്നിവരും മാസ്റ്റർപീസിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
‘തെക്കന്‍ തല്ലുകേസ്’ എന്ന സിനിമയുടെ സംവിധായകനായ ശ്രീജിത്ത്. എൻ ആണ് മാസ്റ്റർപീസ് സംവിധാനം ചെയ്യുന്നത്.