ഉത്സവം മിന്നിക്കണം, നാട്ടിലെ കൂട്ടുകാരികള്‍ക്കൊപ്പം അനുശ്രീയുടെ കൈകൊട്ടി കളി; വീഡിയോ

നാട്ടിലെ ഉത്സവത്തിന് കൈകൊട്ടി കളി അവതരിപ്പിച്ച് നടി അനുശ്രീ. കടുംനീലയും ചുവപ്പും കലര്‍ന്ന ദാവണിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടി കൈകൊട്ടി കളി അവതരിപ്പിക്കുന്ന അനുശ്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനുശ്രീയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി വിശാല്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

‘അനുവിന്റെ സ്വന്തം നാട്ടിലെ കമുകുംചേരി തിരുവിളങ്ങോനപ്പന്‍ അമ്പലത്തില്‍ ഉത്സവത്തിന്റെ ഭാഗമായി അനുവും നാട്ടിലെ സുഹൃത്തുക്കളും ചേര്‍ന്ന് കൈകൊട്ടി കളി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജാഡയില്ലാത്ത സിനിമാതാരം എന്ന കമന്റുകളോടെ അനുശ്രീയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

View this post on Instagram

A post shared by SouthLive (@southlive.in)

അതേസമയം, ‘കഥ ഇന്നുവരെ’ എന്ന ചിത്രമാണ് അനുശ്രീയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ സിനിമ. ചിത്രത്തില്‍ വ്യത്യസ്ത റോളിലാണ് അനുശ്രീ എത്തിയതെങ്കിലും സിനിമ കാര്യമായ വിജയം നേടിയിരുന്നില്ല. ‘താര’ എന്ന ചിത്രമാണ് അനുശ്രീയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.