ആഘോഷരാവിൽ മീര; കൂടെ നസ്രിയയും ആൻ അഗസ്റ്റിനും; മെഹന്ദി ആഘോഷങ്ങൾക്ക് തുടക്കമായി

നടി മീര നന്ദന്റെ വിവാഹ അഘോഷങ്ങൾക്ക് തുടക്കമായി. ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹനിശ്ചയം.

സിനിമ താരങ്ങളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങീ നിരവധി പേരാണ് മീരയുടെ മെഹന്ദി ആഘോഷങ്ങൾക്ക് എത്തിയിരിക്കുന്നത്. വിവാഹം അടുത്ത മാസത്തോടെ ഉണ്ടാവുമെന്നാണ് വിവരം.

May be an image of 8 people and text

ഏഷ്യാനെറ്റില്‍ അവതാരകയായി മീര ആദ്യം എത്തുന്നത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി. 2008 ലാണ് സിനിമാ അരങ്ങേറ്റം.

May be an image of 8 people

തൊട്ടടുത്ത വര്‍ഷം വാല്‍മീകി എന്ന ചിത്രത്തിലൂടെ തമിഴിലും 2011 ല്‍ ജയ് ബോലോ തെലങ്കാന എന്ന ചിത്രത്തിലൂടെ തെലുങ്കിലും 2014 ല്‍ കരോട്പതി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറി. പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി തുടങ്ങിയവയാണ് മീര നന്ദന്‍ അഭിണയിച്ച പ്രമുഖ സിനിമകള്‍.

Read more