കൊറോണയല്ല മലേറിയയാണ്; വ്യാജവാര്‍ത്തകളെ തള്ളി നടി പായല്‍ ഘോഷ്

കൊറോണ ബാധിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി നടി പായല്‍ ഘോഷ്. കൊറോണയല്ല തനിക്ക് മലേറിയയാണെന്നാണ് പായല്‍ വ്യക്തമാക്കിയിരിക്കുന്നത്. അസ്വസ്ഥകള്‍ തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊറോണയല്ലെന്ന് തെളിഞ്ഞതായി താരം പറഞ്ഞു.

“”കുറച്ച് ദിവസം മുമ്പ് എനിക്ക് അസ്വസ്ഥത തോന്നി. തലവേദനയും നേരിയ പനിയും അനുഭവപ്പെട്ടു. എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചതിനാല്‍ ഇത് കോവിഡ് 19 അല്ലെന്ന് ഉറപ്പായിരുന്നു. പക്ഷേ എന്റെ കുടുംബം ആശങ്കാകുലരായിരുന്നു. പരിശോധനകള്‍ നടത്തി, അത് മലേറിയ ആയിരുന്നു. എനിക്ക് പെട്ടെന്ന് സുഖമാകും. അതുപോലെ ഈ മഹാമാരിയും ഉടന്‍ അവസാനിച്ച് എല്ലാവര്‍ക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു”” എന്ന് പായല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Read more

ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് പായല്‍ ഘോഷ്. റിഷി കപൂറിനൊപ്പം “പട്ടേല്‍ കി പഞ്ചാബി ശാദി” എന്ന ചിത്രത്തിലും പായല്‍ അഭിനയിച്ചിരുന്നു. റിഷി അങ്കിള്‍ തന്നെ ലോഞ്ച് ചെയ്തതിന് നന്ദിയുണ്ടെന്ന് താരം പറയുന്നു.