നടി പുണ്യ എലിസബത്ത് വിവാഹിതയായി

നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളില്‍ ആണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ താരം വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പുണ്യയും ടോബിയും വിവാഹിതരായത്.

ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് പുണ്യ. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്. ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്.

2018ല്‍ തൊബാമ എന്ന സിനിമയില്‍ നായികയായാണ് പുണ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്‌ന് ഗൗതമന്റെ രഥം എന്ന സിനിമയില്‍ നായികയായി. വിജയ്യുടെ ‘ലിയോ’യിലും ചെറിയ വേഷത്തില്‍ നടി എത്തിയിരുന്നു.

View this post on Instagram

A post shared by Punya Elizabeth (@punya_elizabeth)

Read more