തെന്നിന്ത്യന്‍ താരം സാക്ഷി അഗര്‍വാള്‍ വിവാഹിതയായി. ബാല്യകാല സുഹൃത്ത് ആയ നവ്‌നീത് ആണ് വരന്‍. ഗോവയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ‘രാജാ റാണി’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാക്ഷി അഗര്‍വാള്‍.
”ബാല്യകാല സുഹൃത്തില്‍ നിന്ന് പങ്കാളിയിലേക്ക്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും നാളുകള്‍” എന്നാണ് വിവാഹച്ചിത്രങ്ങള്‍ പങ്കുവച്ച് സാക്ഷി അഗര്‍വാള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, രാജാ റാണിയില്‍ ചെറിയൊരു റോള്‍ ചെയ്ത് സിനിമയില്‍ എത്തിയ സാക്ഷി പിന്നീട് കന്നഡ സിനിമകളിലൂടെ തിരക്കേറിയ നായികയായി.
View this post on Instagram
ഒരായിരം കിനാക്കളാല്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ കാല, അജിത്തിന്റെ വിശ്വാസം, ടെഡ്ഡി, സിന്‍ഡ്രല്ല, അരണ്‍മനൈ 3, നാന്‍ കടവുളൈ ഇല്ലേ, ബഗീര തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ സാക്ഷി അഭിനയിച്ചിട്ടുണ്ട്. അധര്‍മ കഥൈകള്‍ എന്ന ചിത്രമാണ് സാക്ഷിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഗസ്റ്റ് ചാപ്റ്റര്‍ 2, ദ നൈറ്റ് എന്നീ സിനിമകള്‍ നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.