നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി; വീഡിയോ

‘കേശു ഈ വീടിന്റെ നാഥന്‍’ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നീ നടിമാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 2018ല്‍ ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് എത്തിയത്.

തുടര്‍ന്ന് ‘ജൂണ്‍’, ‘കേശു ഈ വീടിന്റെ നാഥന്‍’, ‘ജനഗണമന’ എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും വൈഷ്ണവി സജീവമാണ്.

Read more