അള്ളാഹുവിന് അധീനപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം; നടിക്ക് വധഭീഷണി

ബാക്ക്‌ലെസ് ബ്ലൗസ് ധരിച്ച് ചിത്രം പങ്കുവച്ച നടി സോയ നസീറിന് കടുത്ത സൈബര്‍ ആക്രമണം. ചെറി റെഡ് സാരി ധരിച്ച് ബാക്ക്‌ലെസ് ബ്ലൗസിന്റെ ചിത്രമാണ് പാകിസ്ഥാന്‍ താരം സോയ പങ്കുവച്ചത്. വധഭീഷണി നിറഞ്ഞ കമന്റുകളും സന്ദേശങ്ങളുമാണ് ഇതോടെ സോയക്ക് നേരെ എത്തുന്നത്.

അള്ളാഹുവിന് അധീനപ്പെട്ട് കഴിയാത്ത ഇവളെ കൊന്നു കളയണം എന്നായിരുന്നു ഭീഷണി. ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീര്‍ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍ വരുന്നുണ്ട്.

View this post on Instagram

A post shared by Zoya Nasir (@zoyanasir)

താരത്തിന്റെ ശരീരഭാഗങ്ങളെ വര്‍ണ്ണിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്തൊരു വൃത്തികെട്ട അരക്കെട്ട് ആണ് എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നുണ്ട്. ടെലിവിഷന്‍ ഷോയായ ‘ഹനിയ’യിലൂടെയാണ് സോയ അഭിനയത്തിലേക്ക് എത്തിയത്.

Read more

‘മേരെ ഹംസഫര്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തിരക്കഥാകൃത്തായ നസീര്‍ അധീപിന്റെ മകളാണ് സോയ. ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ എഴുതിയ തിരക്കഥാകൃത്ത് എന്ന ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് നസീര്‍ അധീപ്.