ആരോ കൊന്ന് കെട്ടിത്തൂക്കിയതാ; ആകാംക്ഷയുണര്‍ത്തി അടിത്തട്ട്, ട്രെയിലര്‍

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘അടിത്തട്ടി’ന്റെ ട്രെയ്ലര്‍ പുറത്ത്. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്.

മത്സ്യതൊഴിലാളികളുടെ ജീവിതമാണ് കഥയുടെ പശ്ചാത്തലം. ട്രെയ്ലറില്‍ ആഴക്കടലില്‍ വച്ച് നടക്കുന്ന സംഘര്‍ഷ ഭരിതമായ രംഗങ്ങളാണ് കാണിക്കുന്നത്. ഒരു സംഘം മത്സ്യതൊഴിലാളികള്‍ കടലില്‍ മല്‍സ്യബന്ധനത്തിനായി പോകുന്നതും തുടര്‍ന്ന് നടക്കുന്ന അവരുടെ ജീവിതവും അവര്‍ക്കിടയില്‍ നടക്കുന്ന സംഘഷങ്ങളുമാണ് ചിത്രം.

പൂര്‍ണമായും നടുക്കടലിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സതും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് അടിത്തട്ട്. പാപ്പിനുവാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിഗ് നൗപല്‍ അബ്ദുള്ളയാണ്.