ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന്.. അടുത്ത പത്ത് വര്‍ഷത്തേക്ക് കരുതി വയ്ക്കാന്‍ എന്തുണ്ടാവും: അഹാന കൃഷ്ണ

സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കി നടി അഹാന കൃഷ്ണ. സിനിമകളിലെ ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോയ്‌ക്കൊപ്പമാണ് അഹാനയുടെ കുറിപ്പ്. ജീവിതത്തില്‍ സംഭവിച്ച നല്ല കാര്യങ്ങള്‍ മറക്കാനാവാത്ത മനോഹര ഓര്‍മകളും മോശം കാര്യങ്ങള്‍ തിരുത്തലിനുള്ള അവസരവുമായി മാറി എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

2014ല്‍ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി, അടി എന്നിവയാണ് നടിയുടെ സിനിമകള്‍. നാന്‍സി റാണി എന്ന സിനിമയാണ് അഹാനയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. സിനിമയുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചതോടെ സിനിമ പ്രതിസന്ധിയിലായിരിക്കുകയാണ്.

അഹാനയുടെ കുറിപ്പ്:

പത്ത് വര്‍ഷം, ഒരുപിടി നല്ല സിനിമകളും മനംനിറയെ പ്രത്യാശകളും നിറഞ്ഞ കാലം. അഭിനേത്രി എന്ന നിലയില്‍ ഒരു ദശകം പൂര്‍ത്തിയാക്കിയിരിക്കുന്നു. വിശ്വസിക്കാനാവുന്നില്ല. ഈ പത്ത് വര്‍ഷത്തിനിടയില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠങ്ങളിലൊന്ന്, ഓരോ വ്യക്തിയുടെ ജീവിതവും വ്യത്യസ്തമായ യാത്രയാണ്. ഒരു ചെറുചിരിയോടെ നിങ്ങള്‍ മുന്നിലേക്ക് നടക്കാന്‍ പരിശീലിക്കുന്നിടത്താണ് വിജയം എന്നതാണ്.

ഈ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായിരുന്നവരെ നന്ദിയോടെ ഓര്‍ക്കുന്നു. അതില്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ തന്നവരുണ്ട്. നല്ല കാര്യങ്ങള്‍ മറക്കാനാവാത്ത മനോഹര ഓര്‍മകളും സംതൃപ്തിയും വ്യക്തിപരമായ വളര്‍ച്ചയുമായി മാറി. അതേസമയം മോശം കാര്യങ്ങളാവട്ടെ കൂടുതല്‍ പഠിക്കാനും തിരുത്തലിനുമുള്ള അവസരമൊരുക്കി. അടുത്ത പത്ത് വര്‍ഷത്തേക്ക് കരുതിവയ്ക്കാന്‍ എന്തൊക്കെയുണ്ടാവുമെന്ന് നോക്കാം.

Read more