ക്രോപ്പ് ചെയ്ത ചിത്രം പങ്കുവെച്ച് ഐശ്വര്യ; ബച്ചൻ കുടുംബത്തിലെ ആഭ്യന്തര പ്രശനം വീണ്ടും ചർച്ചയാവുന്നു

ബോളിവുഡ് താരകുടുംബങ്ങൾ എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ള ഒന്നാണ് അമിതാഭ് ബച്ചന്റെ കുടുംബം. ബച്ചൻ കുടുംബത്തിലെ മരുമകളും ഭർത്താവിന്റെ കുടുംബവും തമ്മിൽ അകൽച്ചയിലാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ അത്തരം വിവാദങ്ങൾക്ക് കുറച്ചുകൂടി ചൂടേകുന്ന തരത്തിലാണ് പുറത്തുവരുന്ന പുതിയ വാർത്തകൾ. അമിതാഭ് ബച്ചന്റെ ജന്മദിനത്തിന് മകൾ ആരാധ്യ അമിതാഭ് ബച്ചനെ ആശ്ലേഷിച്ച് നിൽക്കുന്ന ഒരു ചിത്രം ഐശ്വര്യ റായ് പങ്കുവെച്ചിരുന്നു.

എന്നാൽ ഈ ചിത്രത്തിൽ ബച്ചൻ കുടുംബത്തിലെ മറ്റുള്ളവരെ ഒഴിവാക്കി ക്രോപ് ചെയ്താണ് ഐശ്വര്യ പോസ്റ്റ് ചെയ്തതെന്നാണ് ആരോപണം. ദൈവം അനുഗ്രഹിക്കട്ടെ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ ചിത്രം പോസ്റ്റ് ചെയ്തത്. അമിതാഭിന്‍റെ ജന്മദിനത്തില്‍ കൊച്ചുമക്കള്‍ക്കൊപ്പം ഭാര്യ ജയ ബച്ചനും ചേര്‍ന്നാണ് പടം എടുത്തത്. എന്നാല്‍ ഐശ്വര്യ ബാക്കിയുള്ളവരെ വെട്ടിയത് എന്തിനാണ് എന്നാണ് ചോദിക്കുന്നത്.

Read more

മുന്‍പ് ഐശ്വര്യ കുടുംബത്തില്‍ വന്നതിന് ശേഷം എന്ത് മാറ്റമാണ് കുടുംബത്തിലുണ്ടായത് എന്ന ചോദ്യത്തിന്, ഒരു മകള്‍ മറ്റൊരു കുടുംബത്തിലേക്ക് പോയപ്പോള്‍ പകരം മറ്റൊരു മകള്‍ വന്നു. അതിനപ്പുറം കുടുംബത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല എന്നാണ് അമിതാഭ് പറഞ്ഞത്. എന്തായാലും ബച്ചന്‍ കുടുംബത്തിലെ ഈ ആഭ്യന്തര പ്രശനം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതെളിയിച്ചിരിക്കുന്നത്.