അതിമനോഹരം, മരണമാസ്; മനോഹരത്തെ കുറിച്ച് അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മനോഹരം ഗംഭീര പ്രേക്ഷക പ്രശംസ നേടി ഇപ്പോള്‍ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. വിനീത് ശ്രീനിവാസന്‍- നമിത പ്രമോദ് ടീമിനെ ഒരുമിപ്പിച്ചു ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രമൊരുക്കിയ അന്‍വര്‍ സാദിഖ് ആണ് മനോഹരം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെ രചനയും നിര്‍വഹിച്ച ഈ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. മനോഹരം എന്ന ഈ ചിത്രത്തെ അതിമനോഹരം ആക്കിയ അണിയറ പ്രവത്തകര്‍ക്കു അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടാണ് അജു വര്‍ഗീസ് ഫെയ്സ്ബുക് പോസ്റ്റ് ഇട്ടത്.

സംവിധായകന്‍ അന്‍വര്‍ സാദിഖ്, നായകന്‍ വിനീത് ശ്രീനിവാസന്‍, നിര്‍മ്മാതാക്കള്‍ ആയ ജോസ് ചക്കാലക്കല്‍ , സുനില്‍ എ കെ എന്നിവര്‍ക്കാണ് അജു വര്‍ഗീസ് അഭിനന്ദനങ്ങള്‍ നേര്‍ന്നിരിക്കുന്നത്. ഇവര്‍ മരണ മാസ്സ് ആണെന്നാണ് അജുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read more

സഞ്ജീവ് ടി സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിധിന്‍ രാജ് ആണ്. ജെബിന്‍ ജേക്കബ് ആണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന മനു എന്ന് പേരുള്ള ചെറുപ്പക്കാരന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ്, അഹമ്മദ് സിദ്ദിഖി, ഹരീഷ് പേരടി, ഡല്‍ഹി ഗണേഷ്, വി കെ പ്രകാശ്, ശ്രീലക്ഷ്മി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.