'ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?'; അജു വര്‍ഗീസിന്റെ പോസ്റ്റിന് പരിഹാസം, മറുപടിയുമായി താരം

“സാജന്‍ ബേക്കറി സിന്‍സ് 1962” സിനിമ ഹൗസ്ഫുള്‍ ആയി പ്രദര്‍ശനം തുടരുന്നുവെന്ന സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. ചിത്രത്തിന് നേരെ പരിഹാസവുമായി എത്തിയ കമന്റിന് അജു നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.

തിയേറ്ററില്‍ ഹൗസ്ഫുള്‍ എന്ന ബോര്‍ഡ് വച്ച ചിത്രമാണ് അജു പങ്കുവെച്ചത്. “”ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്നു ഒപ്പിച്ചു..?”” എന്നായിരുന്നു കമന്റ്. പിന്നാലെ നര്‍മ്മരസത്തില്‍ താരത്തിന്റെ കമന്റും എത്തി. “”കടം പറഞ്ഞു വാങ്ങി”” എന്നാണ് അജുവിന്റെ മറുപടി. താരത്തിന് പിന്തുണയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

അരുണ്‍ ചന്ദു സംവിധാനം ചെയ്ത സാജന്‍ ബേക്കറിയില്‍ ഡബിള്‍ റോളിലാണ് അജു വര്‍ഗീസ് എത്തുന്നത്. ലെനയും അജുവും സഹോദരങ്ങളായി അഭിനയിക്കുന്ന സിനിമ ബേക്കറിയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്.

Read more

പുതുമുഖം രഞ്ജിത മേനോന്‍ ആണ് നായിക. ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം, എന്നീ പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.