രണ്ടു പതിറ്റാണ്ടിന് ശേഷം വിനയന് ഒരുക്കിയ സൂപ്പര്‍ ഹറ്റ് ഹൊറര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുകയാണ്. ഇന്നലെ പുറത്തുവിട്ട ട്രെയ്ലര് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതാണ്. ഭയപ്പാടിന്റെ നിമിഷങ്ങള്‍ നിറഞ്ഞതാണ് രണ്ടു മിനിറ്റോളം ദൈര്‍ഖ്യം വരുന്ന ട്രെയ്ലര്. ആദ്യ ഭാഗത്തില്‍ അഭിനയിച്ച ചില താരങ്ങള്‍ വീണ്ടും എത്തുന്നില്ല. ദിവ്യ ഉണ്ണി അവതരിപ്പിച്ച കഥാപാത്രമായ മായയുടെ മകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
മായയുടെ 20 വയസ്സായ മകളുടെ ജീവിതമാണ് ആകാശഗംഗ 2 പറയുന്നത്. മായയുടെ എം.ബി.ബി.എസിന് പഠിക്കുന്ന മകള്‍ കൂട്ടുകാരുമൊത്ത് തറവാട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍. ഗംഗയെ അവതരിപ്പിച്ചത് മയൂരിയായിരുന്നു.
രണ്ടാം ഭാഗത്തില്‍ മയൂരിയേയും റിക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക്സിന്റെ സഹായത്തോടെയാണ് മയൂരി അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തെ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിക്രിയേറ്റ് ചെയ്തിരിക്കുന്നു. അന്ന് ആകാശഗംഗ ചെയ്യുമ്പോള്‍ ഗ്രാഫിക്സിന്റെയോ ഡി.ടി.എസിന്റെയോ സാധ്യതകള്‍ ഉണ്ടായിരുന്നില്ല. ഇന്ന് അത്തരം ടെക്നോളജി എല്ലാം ഉള്‍പ്പെടുത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്നും സംവിധായകന് വ്യക്തമാക്കി.
Read more
മുതിര്‍ന്ന താരങ്ങളും പുതുമുഖ താരങ്ങളും ആകാശഗംഗ2 ല്‍ എത്തുന്നുണ്ട്. ആദ്യ ചിത്രത്തില്‍ അഭിനയിച്ച നവാസ്, ഇടവേള ബാബു എന്നിവര്‍ മാത്രമാണ് ആകാശഗംഗ ആദ്യഭാഗത്തില്‍ നിന്നുള്ളത്. രമ്യാകൃഷ്ണന്‍, ആരതി, ശ്രീനാഥ് ഭാസി, സലീം കുമാര്‍, വിഷ്ണു വിനയ്, ഹരീഷ് കണാരന്, പ്രവീണ, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റ് താരങ്ങള്‍.