നിന്റെ ചുറ്റും കുടുക്കുകളാണ്; കുടുക്ക് 2025, ട്രെയ്ലര്‍

അളള് രാമചന്ദ്രന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്.ഭാവിയില്‍ നടക്കാന്‍ സാധ്യതയുളള ഒരു വിഷയവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുടുക്കുമാണ് 2025ല്‍ നടക്കുന്ന കഥാപശ്ചാത്തലം.

കൃഷ്ണ ശങ്കര്‍ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലെ ‘തെയ്തക തെയ്തക’ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു.

സോഷ്യല്‍ മീഡിയില്‍ ഈ പാട്ടിന്റെ റീല്‍സും ട്രന്‍ഡായിരുന്നു. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമയില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കൃഷ്ണശങ്കര്‍ എത്തുന്നത്. ക്യാമറ ചലിപ്പിക്കുന്നത് അഭിമന്യു വിശ്വനാഥാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ കിരണ്‍ ദാസാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ശ്രുതിലക്ഷ്മി ആണ്.

Read more