‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ തിയേറ്ററിലുണ്ടായ സംഘര്‍ത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍. നടന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഡിസംബര്‍ നാലിന് ഹൈദരാഹാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
രേവതി എന്ന 39കാരിയാണ് മരിച്ചത്. യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിനാണ് ല്ലു അര്‍ജുനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ മാനേജ്‌മെന്റിനുമെതിരെ പൊലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) 105, 118 (1) വകുപ്പുകള്‍ പ്രകാരമാണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
തിയേറ്ററിന്റെ ഉടമകളിലൊരാള്‍, സീനിയര്‍ മാനേജര്‍, ഉള്‍പ്പെടെ മൂന്ന് പേര്‍ അന്വേഷണത്തിനിടെ അറസ്റ്റിലായി. രാത്രി 9.30 ഓടെയാണ് താരവും കുടുംബവും തിയേറ്ററില്‍ എത്തിയത്. തുറന്ന ജീപ്പില്‍ താരത്തെ കണ്ടതോടെ ആളുകള്‍ തിക്കിത്തിരക്കി എത്തുകയായിരുന്നു.
ആളുകളെ താരത്തിന്റെ സെക്യൂരിറ്റി ടീം മര്‍ദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വീഴ്ചവരുത്തിയതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറഞ്ഞു.