രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞതാണോ? ഭവ്‌നിന്ദര്‍ സിംഗുമായുള്ള ബന്ധം സത്യമോ? ഒടുവില്‍ മറുപടി നല്‍കി അമല

മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അമല പോള്‍. ‘ദി ടീച്ചര്‍’ എന്ന സിനിമയിലൂടെയാണ് അഞ്ച് വര്‍ഷത്തിന് ശേഷം അമല മലയാളത്തിലേക്ക് എത്തുന്നത്. തെന്നിന്ത്യയില്‍ വേറിട്ട കഥാപാത്രങ്ങളില്‍ തിളങ്ങുന്നതിനിടെ അമല വീണ്ടും വിവാഹിതയായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

പഞ്ചാബി ഗായകന് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ് പ്രചാരണത്തിന് കാരണമായത്. എന്നാല്‍ തന്റെ ചിത്രങ്ങള്‍ മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും അതുപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അമല പറഞ്ഞിരുന്നു. അമല രണ്ടാമതും വിവാഹിതയായോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം.

ദി ടീച്ചര്‍ സിനിമുടെ പ്രസ് മീറ്റിുനിടെയാണ് ഈ ചോദ്യത്തോട് അമല പ്രതികരിച്ചത്. ‘ഭവ്‌നിന്ദര്‍ സിംഗുമായുള്ള വിവാഹം കഴിഞ്ഞെന്നുള്ള കാര്യത്തെ കുറിച്ചാണ്, അത്തരം വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ’ എന്നാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ അമലയോട് ചോദിച്ചത്.

”അത് തികച്ചും പേഴ്സണലായിട്ടുള്ള കാര്യമാണ്. നമ്മളിവിടെ സിനിമയുടെ പ്രസ് മീറ്റിന് വന്നതാണല്ലോ, അപ്പോള്‍ അത് ചെയ്യാം” എന്നായിരുന്നു താരത്തിന്റെ മറുപടി. 2018ല്‍ ആണ് പഞ്ചാബി ഗായകനായ ഭവ്‌നിന്ദര്‍ സിംഗ് അമല പോളിന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നത്. ഇരുവരും പഞ്ചാബിലെ പരമ്പരാഗതമായ വേഷത്തിലായിരുന്നു.

Read more

മാത്രമല്ല വിവാഹത്തിന് സമാനമായ രീതിയിലെടുത്ത ചിത്രങ്ങളില്‍ പരസ്പരം ചുംബിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഒപ്പം വിവാഹമാണെന്ന് ഭവ്നന്ദിര്‍ സൂചിപ്പിച്ചതോടെ അമല പോള്‍ രണ്ടാമതും വിവാഹിതയി എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.