അന്തിക്കള്ള് പാട്ടുമായി വീണ്ടും എംജി ശ്രീകുമാര്‍; ഏറ്റെടുത്ത് സംഗീതപ്രേമികള്‍

മലയാളത്തില്‍ വീണ്ടും മനോഹരമായ അടിച്ചുപൊളി പാട്ടുമായി എംജി ശ്രീകുമാറും സംഘവും. ‘ആനന്ദകല്ല്യാണം’ എന്ന പുതിയ ചിത്രത്തില്‍ എംജി ശ്രീകുമാറും യുവഗായകന്‍ ശ്രീകാന്ത് കൃഷ്ണയും ചേര്‍ന്ന് പാടിയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കള്ളെടുക്കെടീ കറിയെടുക്കെടീ കറുത്ത പെണ്ണാളേ’ എന്ന് തുടങ്ങുന്ന ഗാനം പ്രേംദാസ് ഇരുവള്ളൂരാണ് രചിച്ചിരിക്കുന്നത്. രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം.

സീബ്ര മീഡിയയുടെ ബാനറില്‍ പി.സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആനന്ദകല്ല്യാണം ചിത്രത്തില്‍ നടന്‍ അഷ്‌കര്‍ സൗദാനും കന്നഡ നടി അര്‍ച്ചനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ഗായിക സന മൊയ്തൂട്ടിയും ഹരിശങ്കറും ചേര്‍ന്ന് പാടിയ ആദ്യ ഗാനവും നജീം അര്‍ഷാദും പാര്‍വ്വതിയും ചേര്‍ന്ന് ആലപിച്ച ‘എന്‍ ശ്വാസക്കാറ്റേ’ എന്ന തമിഴ് ഗാനവും സംഗീതപ്രേമികള്‍ എറ്റെടുത്തിരുന്നു. റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും. ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

നിര്‍മ്മാണം-മുജീബ് റഹ്‌മാന്‍, ഛായാഗ്രഹണം- ഉണ്ണി കെ മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിംഗ്- അമൃത്, ആക്ഷന്‍ ഡയറക്ടര്‍- ബ്രൂസ്ലി രാജേഷ്, അസോ. ഡയറക്ടേഴ്‌സ്- അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍- ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- അബീബ് നീലഗിരി, മുസ്തഫ അയ്‌ലക്കാട്, ജയ്‌സണ്‍ ഗുരുവായൂര്‍ പബ്ലിസിറ്റി ഡിസൈന്‍സ്- മനോജ് ഡിസൈന്‍. പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍.

Read more