അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്, പക്ഷേ ഞാനങ്ങനെയല്ല; സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് അനാര്‍ക്കലി മരയ്ക്കാര്‍

സിനിമാരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് മനസ്സുതുറന്ന് നടി അനാര്‍ക്കലി മരയ്ക്കാര്‍. സിനിമാ പ്രേമത്തിന്റെ പേരില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വഴങ്ങിപ്പോകുന്നവരുണ്ടെന്നും എന്നാല്‍ തനിക്കിതുവരെ അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഗൃഹലക്ഷ്മിയോട് സംസാരിക്കവെ അനാര്‍ക്കലി പറഞ്ഞു.

“” ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നതെന്ന് പറയാന്‍ കഴിയില്ല. അത്രയും ബിഗ് ഷോട്ടായിരിക്കും വരുന്നവര്‍. സിനിമയെന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട്. അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട്. താന്‍ അങ്ങനെയല്ല. വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല,”” അനാര്‍ക്കലി പറഞ്ഞു.

വസ്ത്രധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ പ്രേമിക്കില്ലെന്നും നടി പറഞ്ഞു.. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, “ഓകെ ഭായ് ” എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി നിലപാട് വ്യക്തമാക്കി.