'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

വിരാട് കോഹ്‌ലിയുടെ മൈതാനത്തെ അഗ്രസീവ് മൈന്‍ഡ് കുപ്രസിദ്ധമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റിന്റെ ആദ്യ ദിവസവും ക്രിക്കറ്റ് ലോകം അത് കണ്ടു. ഇന്ത്യന്‍ ബോളിംഗ് നിരയെ നിശബ്ദരാക്കി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത 19 കാരന്‍ സാം കോന്‍സ്റ്റാസായിരുന്നു കോഹ്ലിയുടെ ഇര.

യുവതാരത്തെ തോളുകൊണ്ട് ഇടിച്ചാണ് കോഹ്‌ലി പ്രകോപിപ്പിച്ചത്. പ്രമുഖ താരങ്ങളടക്കം നിരവധി പേര്‍ കോഹ്‌ലിയുടെ പ്രവര്‍ത്തി തെറ്റായിപ്പോയെന്ന് ചൂണ്ടിക്കാത്തി. ഇപ്പോഴിതാ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി. തികച്ചും അനാവശ്യമായ പ്രവര്‍ത്തിയാണ് കോഹ്‌ലിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

വിരാട് ഒരു സീനിയര്‍ താരമാണ്, ക്യാപ്റ്റനുമായിട്ടുള്ളയാളാണ്. ഈ സംഭവത്തില്‍ അദ്ദേഹത്തിനു തന്റേതായിട്ടുള്ള വിശദീകരണമുണ്ടായിരിക്കാം. പക്ഷെ നിങ്ങള്‍ കാണാനാഗ്രഹിക്കാത്ത ഒരു കാര്യമാണിത്. ഇതെല്ലാം കാണുന്ന ഒരു വ്യക്തിയുണ്ട്. ഈ നടപടി ക്രമങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന ഒരാള്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റായിരിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഇടപെട്ട ഐസിസി കോഹ്ലിക്ക് തക്കതായ ശിക്ഷ നല്‍കി.അനാവശ്യമായി എതിര്‍താരവുമായി ഫിസിക്കല്‍ കോണ്‍ടാക്ട് ഉണ്ടാക്കിയതിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ഐസിസി ചുമത്തിയിരിക്കുന്നത്.

Read more