'ഇതെന്താ മാസ്‌ക് എടുത്ത് ഡ്രസ് ആക്കിയോ'; അനാര്‍ക്കലിയെ ട്രോളി ആരാധകര്‍

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് അനാര്‍ക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് അനാര്‍ക്കലി. ശക്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താരം കാട്ടാറുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രശംസനീയമാണ്. മറയേതുമില്ലാതെ സംസാരിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അതിനാല്‍ ട്രോളന്‍മാരുടെ സ്ഥിരം ഇര കൂടിയാണ് അനാര്‍ക്കലി. ഇപ്പോഴിതാ അനാര്‍ക്കലിയുടെ പുതിയ ചിത്രത്തെയാണ് ആരാധകര്‍ ട്രോളുന്നത്.

വെള്ള നിറത്തിലുള്ള ടോപ്പും പാന്റും ധരിച്ച് നില്ക്കുന്ന ചിത്രമാണ് അനാര്‍ക്കലി പങ്കുവെച്ചത്. എന്നാല്‍ ടോപ്പ് അല്‍പ്പം വെറൈറ്റിയാണ്. അത് കണ്ടിട്ടാവണം നിരവധി രസകരമായട കമന്റുകളാണ് ചിത്രത്തിന് വരുന്നത്. “ഇതെന്താ മാസ്‌ക് എടുത്ത് ഡ്രസ് ആയി തയിച്ചോ” എന്നാണ് ഒരു ആരാധകന്റെ ചോദ്യം. ഈ കമന്റിന് നിരവധി ലൈക്കുകളും മറുപടികളുമാണ് അനുനിമിഷം വരുന്നത്. ഇതു കൂടാതെ രസകരമായ മറ്റു നിരവധി കമന്റുകളും ചിത്രത്തിനു താഴെ വരുന്നത്.

https://www.instagram.com/p/B-KhrbtndXl/?utm_source=ig_web_copy_link

ആനന്ദം എന്ന സിനിമയിലൂടെയാണ് അനാര്‍ക്കലി സിനിമയിലെത്തുന്നത്. പിന്നീട് വിമാനം, മന്ദാരം എന്നീ ചിത്രങ്ങളിലും അനാര്‍ക്കലി അഭിനയിച്ചു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഉയരെയിലെ അനാര്‍ക്കലിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.