സൗബിന് ഷാഹിര്‍ നായകനാകുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25 റിലീസ് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സുരാജ് വെഞ്ഞാറമൂടും എത്തുന്നു. ചിത്രത്തിലെ താരത്തിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പടുവൃദ്ധന്റെ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുക. സൗബിന് ഷാഹിറിന്റെ അച്ഛന്റെ വേഷമാണ് ചിത്രത്തില്‍ സുരാജ് കൈകാര്യം ചെയ്യുന്നത്.
ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ഫോഴ്സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25. റഷ്യയിലും പയ്യന്നൂരിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്.
Read more
മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. “കാര്‍ത്തിക് കാളിംഗ് കാര്‍ത്തിക്”,”വസീര്‍”, “വിശ്വരൂപം” സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോണ്‍ വര്‍ഗ്ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ബിജിപാല്‍. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും.