'ഒരു നാല്‍പതുകാരന്റെ ഇരുപത്തൊന്നുകാരി'; അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യര്‍

അനൂപ് മേനോനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ വരുന്നു. “ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി” എന്ന രസകരമായ ടൈറ്റിലാണ് അനൂപ് മേനോന്‍ പുറത്തു വിട്ടിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്.

അനൂപ് മേനോന്‍, വി. കെ പ്രകാശ്, ഡിക്‌സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്‌സണ്‍ ആദ്യമായാണ് ഒരു സിനിമയുടെ നിര്‍മ്മാണപങ്കാളിയാവുന്നത്. “ബ്യൂട്ടിഫുള്‍”, “ട്രിവാന്‍ഡ്രം ലോഡ്ജ്” എന്നീ സിനിമകള്‍ അനൂപ് മേനോന്‍-വി കെ പ്രകാശ് ഹിറ്റ് കൂട്ടുകെട്ടില്‍ ഒരുങ്ങിയവയാണ്.

https://www.facebook.com/AnoopMenonOfficial/posts/2175762302567836

“ഒരു അഡാറ് ലവ്” ആണ് പ്രിയയുടെ ആദ്യ സിനിമ. “ശ്രീദേവി ബംഗ്ലാവ്” എന്ന ബോളിവുഡ് ചിത്രമാണ് പ്രിയയുടെ രണ്ടാമത്തെ സിനിമ. ഇത് റിലീസ് ചെയ്തിട്ടില്ല. അതേസമയം, അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന “കിംഗ് ഫിഷ്” കോവിഡ് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതോടെ തിയേറ്ററില്‍ റിലീസ് ചെയ്യും.