മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാനൊരുങ്ങി തെന്നിന്ത്യൻ നായികമാർ

മലയാളത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യൻ നായികമാർ. അനുഷ്‌ക ഷെട്ടി, സാമന്ത, തമന്ന, കൃതി ഷെട്ടി എന്നിവർ വൈകാതെ മലയാളത്തിലെത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ഷെട്ടി മലയാളത്തിലെയ്ക്ക് എത്തുന്നത്. ഷിബിൻ ഫ്രാൻസിസിന്റെ രചനയിൽ നവാഗതനായ മാത്യൂസ് തോമസാണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന കിംഗ്‌ ഓഫ് കൊത്തയിലാണ് നാമന്ത നായികാ വേഷത്തിലെത്തുന്നത്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ നായികാ താരമാണ് സാമന്ത. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ തന്നെയാണ്.

ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് തമന്ന മലയാളത്തിലെത്തുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദിലീപ്- അരുൺ ഗോപി ടീമിൽ എത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

Read more

തെന്നിന്ത്യൻ നായികാ താരമായ കൃതി ഷെട്ടിയും മോളിവുഡ് അരങ്ങേറ്റം കുറിക്കുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിലൂടെയാണ് കൃതി തന്റെ മോളിവുഡ് കരിയർ ആരംഭിക്കുക. ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്