അര്ജുന് അശോകനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് പത്മനാഭന് സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. ദിലീപിന്റെ സഹോദനായ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഗ്രാന്‍ഡ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു താരങ്ങള്‍. ജിതിന് സ്റ്റാന്‍ലിലാവോസ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ബി.കെ. ഹരിനാരായണന്, രാജീവ് ഗോവിന്ദന്, സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നു. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍-കെ.പി. ജോണി, ചന്ദ്രന് അത്താണി, ശരത് ജി. നായര്‍, ബൈജു ബി.ആര്. പ്രോജക്ട് ഹെഡ്-റോഷന് ചിറ്റൂര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷാഫി ചെമ്മാട്.
ചീഫ് അസോസിയേറ്റ്-സുധീഷ് ഗോപിനാഥ്, കല-അജി കുറ്റിയാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-സഖി എല്‍സ, എഡിറ്റര്‍-വി. സാജന്, സ്റ്റില്‍സ്-നന്ദു, പരസ്യകല-കോളിന് ലിയോഫില്‍, പി.ആര്.ഒ.-എസ്. ദിനേശ്, മാര്‍ക്കറ്റിങ് ഡിസൈനിങ്-പപ്പെറ്റ് മീഡിയ.