ആശ ശരത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍; വീഡിയോ

ആശ ശരത്തിന്റെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര വിവാഹിതയായി. ആദിത്യനാണ് ഉത്തരയുടെ വരന്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്.

2021ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ യാണ് ഉത്തരയുടെ ആദ്യ ചിത്രം.

കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷനില്‍ വച്ച് നടന്ന വിവാഹത്തിന് താരങ്ങളായ ദിലീപ്, കാവ്യ മാധവന്‍, അന്‍സിബ, ലാല്‍, ദീപക് ദേവ്, അനുശ്രീ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരയുടെ മെഹന്ദി, ഹല്‍ദി സംഗീത് നൈറ്റ് പോലെ വിവാഹാഘോഷവുമായി ബന്ധപ്പെട്ട് മറ്റ് ചടങ്ങുകള്‍ നടന്നിരുന്നു. വന്‍ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തുന്നത്. 2022 ഒക്ടോബര്‍ 23 ഞായറാഴ്ചയായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്.

Read more