അടിയും പിടിയും നിര്‍ത്തിയിട്ട് സമാധാനമായി ഒരു പടമെങ്കിലും ചെയ്തൂടെ?; ആന്റണി വര്‍ഗീസിനോട് ബാബു ആന്റണി

ആന്റണി വര്‍ഗീസിനോട് അടിയും ഇടിയും ഇല്ലാതെ സമാധാനപരമായി ഒരു പടം ചെയ്തൂടെ എന്ന് ബാബു ആന്റണി. പുതിയ ചിത്രമായ പൂവന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ രസകരമായ പ്രമോ വീഡിയയിലാണ് രസകരമായ ഈ സംഭാഷണം.

ഇടിയുടെ ആശാനൊപ്പം എന്ന ക്യാപ്ഷനോടെയാണ് ആന്റണി വര്‍ഗീസ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നുണ്ട്. ‘പൂവന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ബാബു ആന്റണിയുടെയും ആന്റണി വര്‍ഗീസിന്റെയും സംഭാഷണം:

ബാബു ആന്റണി: എന്തുവാടാ ഇത് റീല്‍ റീല്‍ അടിയോ? മിനിറ്റില് നാല് അടി

ആന്റണി വര്‍ഗീസ്: സ്‌റ്റൈല്‍ അല്ലേ?

ബാബു ആന്റണി: ഈ അടിയും പിടിയും ഒക്കെ നിര്‍ത്തിയിട്ട് സമാധാനമായി ഒരു പടമെങ്കിലും നീ ചെയ്യുമോ?

ആന്റണി വര്‍ഗീസ്: ദൈവമേ ഇതാരാ ഈ പറേണത്?

ബാബു ആന്റണി: എന്നു പറഞ്ഞാല്‍ വൈശാലിയില്‍ അടിയുണ്ടോ?

വൈശാലിയില്‍ ഇല്ല

ബാബു ആന്റണി: ഇടുക്കി ഗോള്‍ഡില്‍ അടിയുണ്ടോ?

ചന്തയില്‍ ഉണ്ടോ?

ആ കാലം ഒക്കെ കഴിഞ്ഞില്ലേ.. ഇനിയിപ്പോ നമുക്ക് സമാധാനമായി ഒരു പടം അങ്ങ് ചെയ്യാം

Read more

ആന്റണി വര്‍ഗീസ്: സമാധാനമായിട്ടുള്ള ഒരു പടമല്ലേ, അങ്ങനൊരു പടം ഞാന്‍ ചെയ്തിട്ടുണ്ട്, പൂവന്‍..