വമ്പന്‍ തിരിച്ചു വരവിന് ഒരുങ്ങി ആക്ഷന്‍ ഹീറോ ; പവര്‍സ്റ്റാറിലെ ലുക്ക് പങ്കുവെച്ച് ഒമര്‍ ലുലു

നായകനായും വില്ലനായും ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന നടനാണ് ബാബു ആന്റണി. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ. സിനിമയില്‍ അത്ര സജീവമല്ലാതിരുന്നിട്ടും ബാബു ആന്റണിക്ക ഇന്നും മലയാള സിനിമാ ലോകത്ത് ആരാധകരേറെയുണ്ട്. നീണ്ട ഇടവേളക്ക് ശേഷം ബാബു നായകനാകുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍. ഇപ്പോഴിതാ ചിത്രത്തിലെ ബാബു ആന്റണിയുടെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഒമര്‍ ലുലു.

“ബാബു ആന്റണി നമ്മുടെ പവര്‍സ്റ്റാറിലേക്കുള്ള ലുക്ക് എങ്ങനെയുണ്ട്?” എന്ന തലക്കെട്ടോടെയാണ് ചിത്രത്തിലെ ലുക്ക് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ബാബു ആന്റണിയുടെ ട്രോയിംഗ് ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നിരവധി പേരാണ് ബാബു ആന്റണിയുടെ തിരിച്ചു വരവ് ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുന്നത്.

Read more

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയിലാണ് ബാബു ആന്റണി മലയാളത്തില്‍ അവസാനമായി വേഷമിട്ടത്. ബാബു ആന്റണി നായകനാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ധമാക്കയാണ് ഒമര്‍ ലുലുവിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.