ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട്; ജോയ് മാത്യുവിന് തോല്‍വി

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റായി ബാലചന്ദ്രന്‍ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു. ജായ് മാത്യുവാണ് ചുള്ളിക്കാടിന്റെ എതിരാളിയായി രംഗത്തുവന്നത്. ജോയ് മാത്യുവിനെ പരാജയപ്പെടുത്തിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വിജയിച്ചത്. റൈറ്റേഴ്സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വര്‍മ്മയും ശ്രീകുമാര്‍ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.

ഇതിന് മുമ്പും ബാലചന്ദ്രന്‍ ചുള്ളിക്കാട് റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായിരുന്നു. നേരത്തെ ജനറല്‍ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.

ഫെഫ്കയുടെ കീഴില്‍ റൈറ്റേഴ്സ് യൂണിയന്‍ ഉണ്ടായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനാണ് ഉണ്ടായിരുന്നത്. പ്രസിഡന്റ് ഉള്‍പ്പെടെ ഒരു സ്ഥാനത്തും മത്സരമുണ്ടായിരുന്നില്ല. ഈ സംഘടനയെ പ്രതിനിധീകരിച്ചാണ് അപ്ക്സ് സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായി ഉണ്ണിക്കൃഷ്ണന്‍ തുടരുന്നത്. റൈറ്റേഴ്സ് യൂണിയനിലെ ജനറല്‍ സെക്രട്ടറി സ്ഥാനം എകെ സാജനായി.

Read more

സാധാരണഗതിയില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറുന്നത്. മലയാള സിനിമയിലെ നൂറോളം എഴുത്തുകാരാണ് വോട്ട് രേഖപ്പെടുത്തിയത് നിലവില്‍ എസ് എന്‍ സ്വാമിയാണ് സംഘടനയുടെ അധ്യക്ഷന്‍.