ജൂതനുമായി ഭദ്രന്‍: നായകന്‍ ഷെയ്ന്‍ നിഗം

മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത സിനിമാ വസന്തം സമ്മാനിച്ച സംവിധായകനാണ് ഭദ്രന്‍. മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച ‘ഉടയോന്‍’ ആണ് ഭദ്രന്‍ അവസാനം സംവിധാനം ചെയ്തത്. 14 വര്‍ഷത്തിനു ശേഷം ‘ജൂതന്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് സംവിധായകന്‍.

സൗബിന്‍ ഷാഹിറിനെ നായകനാക്കി 2019ല്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ സൗബിന് പകരമായി ഷെയ്ന്‍ നിഗം ചിത്രത്തില്‍ നായകനായെത്തും. ടൈറ്റിലും ചില കഥാപാത്രങ്ങളും മാറാന്‍ ഇടയുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. ‘ഭൂതകാലം’ എന്ന ചിത്രത്തിലെ ഷെയ്നിന്റെ പ്രകടനത്തെ ഭദ്രന്‍ പ്രശംസിച്ചിരുന്നു.

Read more

ഷെയ്ന്റെ കരിയറിലെ ശക്തമായ കഥാപാത്രമായാണ് ചിത്രം ഒരുങ്ങുന്നത്. സസ്പെന്‍സും പ്രണയവും നിറഞ്ഞ കഥയാണ് ചിത്രം പറയുന്നത്. എസ്. സുരേഷ് ബാബു ആണ് രചന നിര്‍വഹിക്കുന്നത്. ജോജു ജോര്‍ജ്ജ്, മംമ്ത മോഹന്‍ദാസ്,ഇന്ദ്രന്‍സ്, ജോയ് മാത്യു, ഷറഫുദ്ദീന്‍ എന്നിവരും സിനിമയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.