ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനെയും കൂട്ടരെയും ക്ഷണിച്ചില്ല

നടി ഭാവനയുടെ വിവാഹത്തിനും വിവാഹസല്‍ക്കാരത്തിനും അമ്മ ഭാരവാഹികള്‍ക്ക് ക്ഷണമില്ല. അമ്മയുടെ ഭാരവാഹികളില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമാണ് ക്ഷണമുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. മമ്മൂട്ടി വിവാഹചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുംബൈയില്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

ഭാവനയുടെ ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ എതിര്‍ചേരിയില്‍ നില്‍ക്കുകയും പരസ്യമായി ഭാവനയെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് അമ്മ പ്രസിഡന്റും സിപിഐഎം എംപിയുമായ ഇന്നസെന്റ് ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ഇതിന്റെ അമര്‍ഷം എന്നോണമാണ് ഭാവനയുടെ കുടുംബം ഇന്നസെന്റ്, മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു തുടങ്ങിയവരെ വിവാഹക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.

പുഴയ്ക്കലില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് മമ്മൂട്ടി ഉള്‍പ്പെടെയുള്ള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തത്. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ തുടങ്ങി ഭാവനയുമായി അടുപ്പമുള്ള എല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജയറാം ഉള്‍പ്പെടെയുള്ള താരങ്ങളുടെ അസാന്നിദ്ധ്യവും ശ്രദ്ധേയമായി.

Read more