ബൈക്ക് സ്റ്റണ്ടിനിടെ അപകടം; ബിബിന് ജോര്‍ജിന് പരിക്ക്

നടന്‍ ബിബിന്‍ ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ടേഴ്സില്‍ ഒരാളെ അപ്പോള്‍ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ നിസാര പരുക്കുകളോടെ ബിബിന്‍ ജോര്‍ജ് രക്ഷപ്പെടുകയായിരുന്നു. മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തന്‍’ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Read more

ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാന്‍, കൈലാഷ്, ഐ.എം വിജയന്‍, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.